കൊറോണ: ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്‌കൂളുകളിലേക്കു മാറ്റി തുടങ്ങി

ലേബര്‍ ക്യാംപില്‍ രോഗ വ്യാപനം തടയുന്നതിനാണ് ഈ നടപടി.

Update: 2020-04-11 08:21 GMT

ദമ്മാം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാംപില്‍ നിന്നുള്ള തൊഴിലാളികളെ സ്‌കൂളുകളിലേക്കു മാറ്റി തുടങ്ങി. കിഴക്കന്‍ പ്രവിശ്യാ നഗരസഭയുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികളെയാണ് ചില സ്‌കൂളുകളിലേക്കു മാറ്റിയതെന്ന് കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പല്‍ മേധാവി എന്‍ജിനീയര്‍ ഫഹദ് അല്‍ ജൂബൈര്‍ വ്യക്തമാക്കി.

ലേബര്‍ ക്യാംപില്‍ രോഗ വ്യാപനം തടയുന്നതിനാണ് ഈ നടപടി. ഇതിനകം 80 ശതമാനം പേരെയും മാറ്റിക്കഴിഞ്ഞു. സ്‌കൂളുകളില്‍ ആവശ്യമായ സജ്ജീകരണം ഒരുക്കിയ ശേഷമാണ് തൊഴിലാളികളെ മാറ്റിയത്. കവാടങ്ങളില്‍ കൈ ശുചീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം പ്രാതിനിധീകരിക്കുന്നതിനു കയ്യുറകളും മാസ്‌കുകളും നല്‍കിയതായി നഗര സഭാ മേധാവി വ്യക്തമാക്കി. തൊഴിലാളികള്‍ക്കിടയില്‍ അകലം പാലിച്ചു കൊണ്ടാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. പുറത്ത് പോവുമ്പോഴും തിരിച്ചു വരുമ്പോഴും താപ നില പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News