കൊവിഡ്: സൗദിയില്‍ പരിശോധിച്ചത് 1.8 ലക്ഷം പേരെ

രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത് റാപിഡ് പരിശോധനകള്‍ ആരംഭിച്ചതോടെയാണ്.

Update: 2020-04-19 16:05 GMT

ദമ്മാം: സൗദിയില്‍ ഇതിനകം 1.8 ലക്ഷം പേര്‍ക്ക് കൊവിഡ് 19 പരിശോധന നടത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത് റാപിഡ് പരിശോധനകള്‍ ആരംഭിച്ചതോടെയാണ്.

ഇന്ന് രേഖപ്പെടുത്തിയ 82 ശതമാനം കേസുകളും വ്യാപക പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണ്.  

Tags:    

Similar News