സൗദിയില്‍ 1,869 പേര്‍ക്കുകൂടി കൊവിഡ്; മരണസംഖ്യ 549 ആയി

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി. 24 മണിക്കൂറിനിടെ 24 പേര്‍കൂടി മരണപ്പെട്ടു.

Update: 2020-06-02 14:22 GMT

ദമ്മാം: സൗദിയില്‍ 1,869 പേര്‍ക്കൂകൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി. 24 മണിക്കൂറിനിടെ 24 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 549 ആയി ഉയര്‍ന്നു. 1,484 പേര്‍കൂടി പുതുതായി സുഖംപ്രാപിച്ചു. ഇതോടെ രാജ്യത്ത് കൊവിഡില്‍നിന്നും രോഗവിമുക്തി നേടിയവരുടെ എണ്ണം 65,790 ആയി. പ്രധാന സ്ഥലങ്ങളിലെ വിവരം:

റിയാദ്- 558, മക്ക- 300, മക്ക- 300, ദമ്മാം- 123, ഹുഫൂഫ്- 119, ഖതീഫ്- 78, അല്‍ദര്‍അ- 72, മദീന- 57, കോബാര്‍- 36, തായിഫ്- 27, ജിദ്ദ- 27, അല്‍മുബ്റസ്- 17, യാമ്പു- 16, ബീഷ്- 16, നജ്റാന്‍- 16, അല്‍ജഫര്‍- 13, മഹായീല്‍- 9, തബൂക്- 9 അല്‍ഹുദാ- 8, അബൂ അര്‍വ- 6, ഹമീസ് മുശൈത്- 5, അല്‍നഅ്രിയ്യ- 5, അല്‍മന്‍ദി- 4, അല്‍ജുബൈല്‍- 4, ജീസാന്‍- 8, ഖലീസ്- 4, അല്‍മിദലൈഫ്- 3, അല്‍മിവയ- 2, അല്‍ദഹ്റാന്‍- 3, ഉമ്മുദവാം- 2, അബ്ഹാ- 2, അബ്ഖീഖ്- 2, ഹായില്‍- 2, ഷര്‍വ- 2, അല്‍മുസാഹ്മിയ്യ- 2, മറാത്- 2, ഷഖ്റാഅ്- 2, നാദിഖ്- 2.  

Tags:    

Similar News