സൗദിയില്‍ 2,691 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 339 ആയി. 28,728 പേരാണ് ചികില്‍സയില്‍. ഇവരില്‍ 276 പേരുടെ നില ഗുരുതരമാണ്.
ദമ്മാം: സൗദിയില്‍ 2,691 പേര്‍ക്കുകൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 62,545 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 ശതമാനം വിദേശികളും 40 ശതമാനം സ്വദേശികളുമാണ്. 1,844 പേര്‍ രോഗവിമുക്തരായി. ഇതോടെ 33,478 പേര്‍ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ച് 10 പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 339 ആയി. 28,728 പേരാണ് ചികില്‍സയില്‍. ഇവരില്‍ 276 പേരുടെ നില ഗുരുതരമാണ്.
റിയാദ്- 815, ജിദ്ദ- 311, മക്ക- 306, മദീന- 236, ദമ്മാം- 157, ഹുഫൂഫ്- 140, അല്‍ദര്‍ഇയ്യ- 86, ഖതീഫ്- 71, ജുബൈല്‍- 63, തായിഫ്- 63, തബക്- 49, കോബാര്‍- 42, ദഹ്റാന്‍- 34, ഹായില്‍- 33, ബൂറൈദ- 24, ഷര്‍വ- 19, അല്‍ഹുദ 17, അറാര്‍- 17, ഖമീസ് മുശൈത്- 12, അംലജ്- 12, ഹസിം അല്‍ജലാമീദ്- 12, അംദോം- 10, വാദി വാസിര്‍- 9, അബ്ഹാ- 8, ബീഷ്- 8, അല്‍മജ്മഅ- 8 അല്‍ഖുവഇയ്യ- 8, അല്‍മസാഹ്മിയ്യ- 10, അസത്തന്നൂറ- 6, അല്‍ഖുറൈഹ്- 6, അല്‍മുജമ്മഅ- 8, അല്‍മസാഹ്മിയ- 7, റഅസതന്നൂറ- 6, ഖലീസ്- 6, ഹഫര്‍ബാതിന്‍- 6, അല്‍ജഫര്‍- 5, സ്വഫ് വാ- 5, യാമ്പു- 5, അല്‍ഖൂസ്- 5, മന്‍ഫദുല്‍ ഹദീസ- 5, മഹായീല്‍- 4, അബ്ഖീഖ്- 4, ളബാഅ്- 4, അല്‍ഖുന്‍ഫുദ- 5, ഷഖ്റാഅ്- 4 ഖഫ്ജി- 3, ഉനൈസ- 3, ബീഷ- 3, നജ്റാന്‍- 3, സകാക- 3, ജദീദ അരാര്‍- 3, അല്‍മിദ്‌നബ്- 2, അല്‍ബാഹ- 2, അല്‍മദ്ലൈഫ്- 2, റഫ്ഹാഅ്- 2, ഹുത തമിം- 2, ലയ്ലാ- 2, ബാക്കി സ്ഥലങ്ങളില്‍ ഓരോന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.