കൊവിഡ് വ്യാപനം: ഒമാനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍
നിലവില്‍ രാജ്യത്ത് ഇന്ന് മാത്രം 1487 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
മസ്‌കത്ത്: ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 15 ദിവസം അടച്ചിടുവാനാണ് ഒമാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്താണ് നടപടി.
നിലവില്‍ രാജ്യത്ത് ഇന്ന് മാത്രം 1487 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 70,000ത്തോട് അടുക്കുകയാണ്. 11 മരണങ്ങളും പുതുതായി രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 337 ആയി ഉയര്‍ന്നു.
ലോക്ക് ഡൗണ്‍ കാലയളവില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കി. പകല്‍ സമയത്ത് പോലിസ് പെട്രോളിങ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി. വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും കുടുംബ ഒത്തുചേരലുകളും പെരുനാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുവാനും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 25ന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ ഓഗസ്റ്റ് എട്ട് വരെ തുടരുമെന്നും അറിയിച്ചു.അതേസംയമ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കും നിലനിന്നിക്കുന്നുണ്ട് സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റും മസീറ ദ്വീപും നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്.