സൗദി: ഇമാമിനു കൊറോണയെന്ന സംശയം; ദമ്മാമില്‍ പള്ളി അടച്ചു

തനിക്കു കൊറോണയുണ്ടന്ന് സംശയിക്കുന്നതായി ഇമാം തന്നെ വിശ്വാസികളെയും മന്ത്രാലയത്തേയും അറിയിക്കുകയായിരുന്നു.

Update: 2020-06-05 15:09 GMT
സൗദി: ഇമാമിനു കൊറോണയെന്ന സംശയം; ദമ്മാമില്‍ പള്ളി അടച്ചു

ദമ്മാം: ഇമാമിനു കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് സൗദിയിലെ ദമ്മാമില്‍ പള്ളി അടച്ചു. തനിക്കു കൊറോണയുണ്ടന്ന് സംശയിക്കുന്നതായി ഇമാം തന്നെ വിശ്വാസികളെയും മന്ത്രാലയത്തേയും അറിയിക്കുകയായിരുന്നു. ഇമാമിനു കൊറോണ സംശയത്തെ തുടര്‍ന്നു ദമ്മാം പട്ടണത്തില്‍ ഒരു പള്ളിഅടച്ചിടുകായാണെന്ന് കിഴക്കന്‍ പ്രവിശ്യാ മസ്ജിദ് അ്ഡ്മിനിസ്റ്ററേഷന്‍ മേധാവി അഹമ്മദ് മഹാഷീര്‍ അറിയിച്ചു. പള്ളി അണുവിമുക്തമാക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു. ഇമാമിന്‍െ പരിശോധന ഫലം വരുന്നതു വരെ പള്ളി അടച്ചിടും. 

Tags:    

Similar News