സൗദിയില്‍ 2,429 പേര്‍ക്ക് കൂടി കൊവിഡ്; 37 മരണം

ആകെ രാജ്യത്ത് 2,523 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5,524 പേര്‍ രോഗമുക്തരായി.

Update: 2020-07-20 17:36 GMT

ദമ്മാം: സൗദിയില്‍ 2,429 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,53,349 ആയി. 37 പേര്‍ക്ക് ഇന്ന് മരണം സംഭവിച്ചു. ആകെ രാജ്യത്ത് 2,523 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5,524 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 2,03,259 ആയി.

47,567 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,196 പേരുടെ നില ഗുരുതരമാണ്. വിവിധ സ്ഥലങ്ങളിലെ രോഗബാധിതരുടെ കണക്കുകള്‍: ജിദ്ദ- 254, ഹുഫൂഫ്- 195, റിയാദ്- 169, തായിഫ്- 122, ദമ്മാം- 103, മുബറസ്- 102, ഹഫര്‍ ബാതിന്‍- 91, മദീന- 65, നജ്റാന്‍- 48, കോബാര്‍- 47, സകാക 43, ബുറൈദ- 41, ഖമീസ് മുശൈത്- 40. 

Tags:    

Similar News