കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 651 കേസുകള്‍; മൂന്ന് മരണം കൂടി, രോഗമുക്തര്‍ 580

കഴിഞ്ഞ 24 മണിക്കൂറിനിടെ 580 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്.

Update: 2020-08-05 12:12 GMT

കുവൈത്ത്‌സിറ്റി: മൂന്ന് പേരുടെ മരണവും പുതിയ 651 കൊറോണ കേസുകളുമാണ് ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 69,425 ആയി. ഇതില്‍ രോഗമുക്തര്‍ 60,906 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 580 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 8,051 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൂന്നു പേര്‍ ഉള്‍പ്പെടെ ആകെ മരണം 468 ആയി. അത്യാഹിത വിഭാഗത്തിലായി 128 രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 4,550 പേരീല്‍ കൊവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം 5,18,601 പേരീല്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.


Tags:    

Similar News