കൊവിഡ്: മൂന്നിയൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു
വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്.
വെളിമുക്ക്: കൊവിഡ് ബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ഫര്‍വാനായയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് ഫെബ്രുവരി 17നാണ് കുവൈത്തിലേക്ക് തിരിച്ചു പോയത്.
ഭാര്യ: ആയിശ, മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍. മരുമക്കള്‍: പരേതനായ റസാഖ് (പള്ളിപ്പടി), ശംസുദ്ധീന്‍ വികെ പടി, നൗഷാദ് ഉള്ളണം.