കൊവിഡ്: പ്രവാസി മലയാളികളുടെ എല്ലാ സംശയങ്ങള്‍ക്കും 'ദിശ' നമ്പരുകളില്‍ വിളിക്കാമെന്ന് നോഡല്‍ ഓഫിസര്‍ ഡോ. അമര്‍

ആരോഗ്യമുള്ള ശരീരം കൊവിഡ് വൈറസുകളെ സ്വയം തുരത്തുമെന്നും അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള വൈറ്റമിന്‍ ധാരാളം തരുന്ന നെല്ലിക്ക, പപ്പായ, പേരക്ക, മാതളം തുടങ്ങിയവ കൂടുതല്‍ കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍ പറഞ്ഞു.

Update: 2020-04-27 12:52 GMT

ജിദ്ദ: കൊവിഡ് വൈറസ് സംബന്ധമായ എന്തുസംശയങ്ങള്‍ പ്രവാസി മലയാളികള്‍ക്കുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ 'ദിശ' നമ്പരുകളില്‍ 24x7 വിളിക്കാവുന്നതാണെന്ന് കൊവിഡ് 19 നോഡല്‍ ഓഫിസര്‍ കൂടിയായ ഡോ.അമര്‍ ഫെറ്റല്‍. ജിദ്ദയിലെ 'സ്വാന്‍' നിലമ്പൂര്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമുള്ള ശരീരം കൊവിഡ് വൈറസുകളെ സ്വയം തുരത്തുമെന്നും അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള വൈറ്റമിന്‍ ധാരാളം തരുന്ന നെല്ലിക്ക, പപ്പായ, പേരക്ക, മാതളം തുടങ്ങിയവ കൂടുതല്‍ കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍ പറഞ്ഞു. ഒരുതവണ വൈറസിനെ തുരത്തിയ ശരീരത്തെ രണ്ടാമതും വൈറസ് ആക്രമിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെ രണ്ടാമതും വൈറസ് ആക്രമിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ ശരീരത്തിന് അവയെ ചെറുത്തുതോല്‍പ്പിക്കാനാവുമെന്ന് അദ്ദേഹം മറുപടി നല്‍കി.

പ്രവാസികള്‍ മടങ്ങിയെത്തി 14 ദിവസം ക്വാറന്റ്റൈനിലിരിക്കാനാണ് അധികൃതര്‍ പറയുന്നതെങ്കിലും 28 ദിവസം അത് തുടരാനാവുമെങ്കില്‍ അതാവും ഏറ്റവും നല്ലതെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് സൈഫുദ്ദീന്‍ വാഴയില്‍ ഹോസ്റ്റുചെയ്തു. ഹംസ കെ കെ അധ്യക്ഷത വഹിച്ചു. അമീന്‍ നിലമ്പൂര്‍ നന്ദി പറഞ്ഞു.

കൊവിഡ് സംശയങ്ങള്‍ക്ക് വിളിക്കേണ്ട 'ദിശ' നമ്പരുകള്‍ ചുവടെ:

00914712552056

00914712309251

00914712309252

00914712309253

00914712309254

00914712309255 

Tags:    

Similar News