കൊവിഡ്: അബുദബിയില്‍ മരിച്ച മൊയ്ദുട്ടിയുടെ മയ്യത്ത് ഖബറടക്കി

ഒരു മാസത്തോളമായി അബുദബി മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Update: 2020-05-29 14:23 GMT

അബുദബി: കൊവിഡ് ബാധിച്ച് മരിച്ച എടപ്പാള്‍ അയ്‌ലക്കാട് സ്വദേശി മൊയ്തുട്ടി കുണ്ടുപറമ്പില്‍ (50)ന്റെ ജനാസ വെള്ളിയാഴ്ച രാവിലെ 10ന് ബനിയാസ് കബര്‍സ്ഥാനില്‍ അടക്കം ചെയ്തു. ഒരു മാസത്തോളമായി അബുദബി മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു കബറടക്കം. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. നിരവധി സുഹൃത് ഗണങ്ങളുള്ള അദ്ദേഹത്തെ നിലവിലെ സാഹചര്യം അനുവദിക്കാത്തതിനാല്‍ പലര്‍ക്കും ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. മികച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്ന അദ്ദേഹം അബുദബി സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അടുത്ത ബന്ധുക്കളോടൊപ്പം സാംസ്‌കാരിക വേദി നേതാക്കളായ റഊഫ് നാലകത്ത്, ശറഫുദ്ധീന്‍ മുളയങ്കാവ്, അസീസ് പന്താവൂര്‍ തുടങ്ങിയവര്‍ സംസ്‌കാരം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

അടുത്ത മാസം മകളുടെ വിവാഹം നടത്താനിരിക്കെയായിരുന്നു ആകസ്മിക വിയോഗം. ഭാര്യ റംല. മക്കള്‍: സഫ്വാന്‍ സുഹൈല്‍, സഹ്ല. ഉമ്മ ആയിശ. ഉപ്പ അഗ്ഗുണ്ണി. സഹോദരങ്ങള്‍: സൈതലവി അജ്മാന്‍, ബഷീര്‍, സുബൈര്‍, നഫീസ, സഫിയ, ഫൗസിയ. 

Tags:    

Similar News