കൊവിഡ്: കുവൈത്തില്‍ ഇന്ന് നാലുമരണം; 519 സ്വദേശികളടക്കം 770 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 442 ആയി.

Update: 2020-07-28 12:51 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്നു ഇന്ന് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 442 ആയി. 770 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 519 പേര്‍ സ്വദേശികളാണ്. ഇതടക്കം ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 65,149 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്.

ഫര്‍വാനിയ- 143, അഹമദി- 236, ഹവല്ലി- 132, കേപിറ്റല്‍- 63, ജഹറ- 196. ഇന്ന് 624 പേരാണ് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 55,681 ആയി. ആകെ 9,026 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 124 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,732 പേര്‍ക്കാണ് വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 4,94,298 ആയി. 

Tags:    

Similar News