കൊറോണ: കുവൈത്തില്‍ നാല് പേര്‍ കൂടി മരിച്ചു; 143 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 710 പേര്‍ക്ക് പുതുതായി വൈറസ് ബാധ

രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 230 ആയി.

Update: 2020-06-03 12:38 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 4 പേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കോവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 230 ആയി. 143 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 710 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 29359 ആയി. ഇവരില്‍ 8820 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണ്. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വ്വാനിയ 282, അഹമദി 130, ഹവല്ലി 88, കേപിറ്റല്‍ 70, ജഹറ 140.

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 73 പേരും ജിലീബില്‍ നിന്ന് 82 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 41 പേര്‍ക്കും വാഹയില്‍ നിന്ന് 36 പേര്‍ക്കും സഅദ് അബ്ദുല്ലയില്‍ നിന്നു 28 പേര്‍ക്കുമാണു രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍ 256, ഈജിപ്ത്കാര്‍ 91, ബംഗ്ലാദേശികള്‍ 93. മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്. ഇന്ന് 1469പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 15750 ആയി. ആകെ 13379 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 191 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News