കൊവിഡ്: കുവൈത്തില്‍ നാലുപേര്‍ കൂടി മരിച്ചു; 551 പേര്‍ക്ക് പുതുതായി രോഗബാധ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 348 ആയി. ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 44,942 ആയി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെത്തുടര്‍ന്ന് നാലുപേര്‍കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 348 ആയി. 341 സ്വദേശികള്‍ അടക്കം 551 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 44,942 ആയി. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല.
ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണു. ഫര്‍വാനിയ- 90, അഹമദി- 147, ഹവല്ലി- 86, കേപിറ്റല്‍- 75, ജഹറ- 153. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: സഅദ് അബ്ദുല്ല- 21, ജിലീബ്- 20, തൈമ- 23, സാല്‍മിയ- 18, സബാഹ് സാലെം- 18. ഇന്ന് 908 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 35,494 ആയി. ആകെ 9,100 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 149 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നവരാണ്.