കൊവിഡ് 19 സൗദിയില്‍ പരിശോധന മൂന്നാം ഘട്ടത്തിലേക്ക്; വാഹനങ്ങളില്‍ പരിശോധന തുടങ്ങുന്നു
പരിശോധനയുടെ മുന്നാം ഘട്ടം വാഹനങ്ങളിലേക്കു വ്യാപിപ്പിക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരേയും മറ്റു യാത്രക്കാരേയും പരിശോധനക്കു വിധേയമാക്കും.
ദമ്മാം: സൗദിയില്‍ കൊവിഡ് 19 പരിശോധന പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനയുടെ മുന്നാം ഘട്ടം വാഹനങ്ങളിലേക്കു വ്യാപിപ്പിക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരേയും മറ്റു യാത്രക്കാരേയും പരിശോധനക്കു വിധേയമാക്കും. വിവിധ പട്ടണങ്ങളില്‍ പ്രത്യേക കവാടങ്ങളും സെന്ററുകളും ഒരുക്കിയാണ് പരിശോധന നടത്തുക. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പരിശോധന ഒരുക്കും. സിഹത്തീ എന്ന പ്രത്യേക ആപ്പ് വഴിയാണ് പുതിയ പരിശോധന രീതിക്കുള്ള അപ്പോയിമെന്റ് നല്‍കുക.
കൊവിഡ് 19ന്‍െ ഭാഗമായി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യ നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുകയും രാജ്യം സാധാരണ ഗതിയിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊവിഡ് 19 പരിശോധന വിപുലമാക്കുമെന്നും രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വേഗം ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറയിച്ചിരുന്നു.