കൊവിഡ് മുന്‍കരുതല്‍: കുവൈത്തിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച് നാലുവരെ അടച്ചിടും
കുവൈത്ത് സിറ്റി:കൊവിഡ് മുന്‍കരുതല്‍ ആരോഗ്യനടപടിയുടെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് നാലുവരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി അടച്ചിടും. മുന്‍കൂട്ടിയുള്ള അപ്പോയിന്റ്‌മെന്റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ തുടരും. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷcons1.kuwait@mea.gov.inഎന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം. മൂന്ന് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടരും. മാര്‍ച്ചില്‍ എംബസി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പരിപാടികളും പുനക്രമീകരിച്ചിട്ടുണ്ട്.
Covid: Indian Embassy in Kuwait will be closed till March 4