അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
പുലാമന്തോള്‍ വളപുരത്തെ പി ടി എസ് അഷ്റഫ് (56) ആണ് മരിച്ചത്.
പെരിന്തല്‍മണ്ണ: അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പുലാമന്തോള്‍ വളപുരത്തെ പി ടി എസ് അഷ്റഫ് (56) ആണ് മരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷത്തോളമായി അവിടെ ബിസിനസായിരുന്നു. കുടുംബവും അല്‍ഐനിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഭാര്യയും മക്കളും നാട്ടിലേക്ക് പോന്നത്. കെഎംസിസി പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഭാരവാഹിയാണ്.നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ അവിടെ തന്നെ ഖബറടക്കും.
പിതാവ്: കുരുവമ്പലം വില്ലേജ് ഓഫീസറായിരുന്ന പരേതനായ പി ടി എസ് മുഹമ്മദ് കുട്ടി ഹാജി. മാതാവ്: പാത്തുമ്മകുട്ടി ഒളകര ചേങ്ങോട്ടൂര്‍.
ഭാര്യ: പിച്ചന്ചീരാത്ത് ഫാത്തിമ സുഹറ പൊന്മള. മക്കള്‍: മുഹമ്മദ് കുട്ടി (അല്‍ ഐന്‍), ഫാത്തിമ നസ്റിന് (ബേബി), ഖദീജ (ബിഡിഎസ് വിദ്യാര്‍ത്ഥി, മുക്കം), ആമിന നിഷാന.
മരുമക്കള്‍: എം കെ ഷമീര്‍ കാരാതോട്, സുമയ്യ തിരൂര്‍.
സഹോദരങ്ങള്‍: സൈതാലി കുട്ടി എന്ന കുഞ്ഞൂട്ടി, മൂസു (കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ്), ലത്തീഫ്, മുഹമ്മദ് ഹനീഫ (താലൂക്ക് വ്യവസായ ഓഫിസര്‍, പെരിന്തല്‍മണ്ണ), നവാസ്, ആമിന കുട്ടി മങ്കട, ആയിഷ കുട്ടി കട്ടുപ്പാറ, അലീമു മണ്ണാര്‍ക്കാട്.