കൊവിഡ്: മലപ്പുറം വെന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

Update: 2020-10-22 17:06 GMT

ജിദ്ദ:കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം വെന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. വെന്നിയൂര്‍ കരിമ്പില്‍ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ്(47) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികില്‍സയിലായിരുന്നു. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലാണു മരണം. ജിസാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബ്ദുര്‍ റഹ്‌മാന്‍. മാതാവ്: ഫാത്തിമ. ഭാര്യ: റഷീദ. മക്കള്‍: റഷാദ്, റാഷിഖ്, റജീഅ, റൈഫ.

Covid: native of Malappuram Venniyoor died in Jeddah




Tags:    

Similar News