കൊവിഡ്: ഇന്ന് ഒരുമരണം കൂടി; കുവൈത്തില്‍ വൈറസ് ബാധിതര്‍ 3,075 ആയി

പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി.

Update: 2020-04-26 12:26 GMT

കുവൈത്ത് സിറ്റി: 183 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,557 ആയി. ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

57 വയസ്സുള്ള ഇറാന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ ഇരുപതായി. ചികില്‍സയിലായിരുന്നു 150 പേര്‍ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു. ഇതുവരെ 806 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 2,249 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News