കൊവിഡ്: സൗദിയില്‍ ഇഖാമ ഫീസ് മൂന്നുമാസം കഴിഞ്ഞ് അടച്ചാല്‍ മതി
. 2020 മാര്‍ച്ച് 18 മുതല്‍ 2020 ജൂണ്‍ 16 വരെയുള്ള ഘട്ടത്തില്‍ കാലാവധി അവസാനിച്ചവരുടെ ഇഖാമയാണ് പുതുക്കി നല്‍കുക.
ദമ്മാം: കൊവിഡ് 19 പ്രതിസന്ധിഘട്ടത്തില്‍ സഹായവുമായി സൗദി ജവാസാത്. പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഹവിയ്യത് മുഖിം അവാസാനിച്ചവര്‍ക്ക് താല്‍ക്കാലികമായി ഫീസില്ലാതെ പുതുക്കി നല്‍കും. ഫീസ് മൂന്നുമാസം കഴിഞ്ഞ് അടച്ചാല്‍ മതി.
2020 മാര്‍ച്ച് 18 മുതല്‍ 2020 ജൂണ്‍ 16 വരെയുള്ള ഘട്ടത്തില്‍ കാലാവധി അവസാനിച്ചവരുടെ ഇഖാമയാണ് പുതുക്കി നല്‍കുക. ഇതുകൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് നല്‍കേണ്ട ഫീസുകളും മൂന്നുമാസം കഴിഞ്ഞ് നല്‍കിയാല്‍ മതിയാവുമെന്ന് അധികൃതര്‍ അറിയിച്ചു.