കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. രോഗബാധിതരുടെ എണ്ണം, രോഗമുക്തരുടെ എണ്ണം, മരണനിരക്ക്, ഗുരുതരാവസ്ഥയിലുള്ളവര്‍ തുടങ്ങിയ കാര്യങ്ങള്‍ മന്ത്രാലയം കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മറ്റുപല രാജ്യങ്ങളിലെയും എന്ന പോലെ രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുകയാണെങ്കില്‍ ഭാഗിക ലോക്ക് ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിച്ചേക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് വിദഗ്ധസമിതി മന്ത്രാലയത്തിന് പതിവായി റിപോര്‍ട്ട് നല്‍കുന്നുണ്ടെന്നും രോഗവ്യാപനം ചെറുക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.