കൊവിഡ്: കോട്ടയം അതിരമ്പുഴ സ്വദ്ദേശിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കി
കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാല്‍ മരണപ്പെടുന്നത്.
റിയാദ്: കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം റിയാദില്‍ മരിച്ച കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേല്‍ ഇഖ്ബാല്‍ റാവുത്തറുടെ (67) മയ്യത്ത് റിയാദ് ഷിമാല്‍ മഖ്ബറയില്‍ ഖബറടക്കി. കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാല്‍ മരണപ്പെടുന്നത്. കഴിഞ്ഞ 36 വര്‍ഷം റിയാദിലെ ബത്ഹയിലെ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു ഇഖ്ബാല്‍.
സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐഎസ്ഒ സ്‌പെഷ്യലിസ്റ്റായിരുന്നു. ഭാര്യ: ഫാത്തിമാ ബീവി, സഫീജ മക്കള്‍ ഫെബിന (ടെക്‌നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്)
ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ വോളന്റിയര്‍മാരായ മുനീബ് പാഴൂര്‍, മുഹിനുദീന്‍ മലപ്പുറം, അന്‍സാര്‍ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, ഷാജഹാന്‍ വണ്ടിപ്പെരിയാര്‍, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവര്‍ രേഖകള്‍ തയ്യാറാക്കി മയ്യത്ത് പരിപാലനത്തിന് നേത്യത്വം നല്‍കി.