കൊവിഡ്: കുവൈത്തില്‍ രണ്ട് മരണം കൂടി; 285 പേര്‍ക്ക് വൈറസ് ബാധ

Update: 2021-01-02 01:05 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്നു രണ്ടുപേര്‍കൂടി മരിച്ചു. ഇതുവരെ രോഗബാധയേറ്റ് ആകെ മരിച്ചവരുടെ എണ്ണം 936 ആയി. 285 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇതുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 1,50,869 ആയി. 260 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,46,777 ആയി ഉയര്‍ന്നിട്ടുണ്ട്.

മാസങ്ങള്‍ക്കുശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയായി (3,156). തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു (46). കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,161 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തിയവരുടെ എണ്ണം 12,58,993 ആണ്.

Tags:    

Similar News