ദമ്മാം: സൗദിയില്‍ കൊവിഡ് ബാധതയെ തുടര്‍ന്ന് സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായി സൗദി സ്റ്റാറ്റസിക് അതോറിറ്റി റിപോര്‍ട്ട് . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.1 ശതമാനം തൊഴിലില്ലായ്മയാണ് വര്‍ധിച്ചത്.
2019 അപേക്ഷിച്ച് 2020 ല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ തൊഴിലില്ലായ്മ 3.4 ശതമാനമായി ഉയര്‍നന്നും വ്യക്തമാക്കി. 20 മുതല്‍ 29 വരെ പ്രായക്കാരില്‍ 63.1 ശതമാനം പേരും തൊഴില്‍ രഹിതരാണെന്ന് റിപോര്‍ട്ട് പറയുന്നു. സൗദി സ്വദേശികളായ തൊഴില്‍ രഹിതരില്‍ 56.4 ശതമാനം പേരും ബിരുദം നേടിയവരാണ്. 24.6 ശതമാനം പേരും ഡിപ്ളോമയും അതില്‍ മീതയും ബിരുദമുള്ളവരാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മുലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്ക് പല ഉത്തേകജക പാക്കേജുകളും സൗദി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.