ഖത്തറില്‍ 24 മണിക്കൂറിനിടെ 205 പേര്‍ക്ക് കോവിഡ്
പുതുതായി 248 പേരാണ് രോഗമുക്തി നേടിയത്.
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 248 പേരാണ് രോഗമുക്തി നേടിയത്. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 75 പേര് യാത്രക്കാരാണ്. 2,791 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നു കോവിഡ് മരണമില്ല. ആകെ മരണം 601 ആണ്. രാജ്യത്ത് ഇതുവരെ 227,445 പേര് രോഗമുക്തി നേടി. ഇന്ന് 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 67 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 20,381 ഡോസ് വാക്സിന് കൂടി നല്‍കിയതോടെ ആകെ വാക്സിന് ഡോസുകളുടെ എണ്ണം 42,52,387 ആയി.