'കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കയും'; സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചു

ആതുര സേവന രംഗത്ത് രാപകല്‍ വ്യത്യാസമില്ലാതെ സേവനമനുഷ്ടിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Update: 2021-07-02 17:14 GMT

മസ്‌കത്ത്: ജൂലൈ 1 ഇന്ത്യന്‍ ഡോക്ടേര്‍സ് ഡേയോട് അനുബന്ധിച്ച് സോഷ്യല്‍ ഫോറം ഒമാന്‍ മസ്‌ക്കത്തിലും സലാലയിലും കൊവിഡ് വകഭേദവും ്രപവാസിയുടെ ആശങ്കയും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ആതുര സേവന രംഗത്ത് രാപകല്‍ വ്യത്യാസമില്ലാതെ സേവനമനുഷ്ടിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

മസ്‌കറ്റില്‍ സംഘടിപ്പിച്ച വെബിനാറില്‍ മസ്‌കത്ത്് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സീനിയര്‍ ഇഎന്‍ടി സര്‍ജനും കൊവിഡ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ടീം അംഗവുമായ ഡോ. ആരിഫ് അലി, സലാലയില്‍ സംഘടിപ്പിച്ച വെബിനാറില്‍ സലാലയില്‍ അറിയപ്പെടുന്ന സാമൂഹിക സംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തകനും ഡെന്റല്‍ സര്‍ജനുമായ ഡോ: നിഷ്താര്‍ എന്നിവര്‍ കൊവിഡ് വകഭേദങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായും വിശദമായും ക്ലാസ്സുകള്‍ എടുത്തു.

പരിപാടിയില്‍ പങ്കെടുത്ത നിരവധി പ്രവാസികള്‍ പലതരം ആശങ്കകള്‍ പങ്കുവച്ചു. എല്ലാ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടര്‍മാര്‍ വളരെ വ്യക്തമായി മറുപടി നല്‍കുകയും ചെയ്തു. സോഷ്യല്‍ ഫോറം അംഗങ്ങളായ ശംസീര്‍, ഹംസ, ഫിറോസ്, മുഹമ്മദ് അലി, അല്‍താഫ് എന്നിവര്‍ സംസാരിച്ചു.


Tags:    

Similar News