ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണം; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

ദോഹയിലെ ഇന്ത്യന്‍ എംബസിയുടെയും ഖത്തറിലെ ഇന്ത്യന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷിന്റെ മകള്‍ മിന്‍സ സ്‌കൂള്‍ അടച്ചിട്ട സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ചത്.

Update: 2022-09-13 00:59 GMT
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ്സിനുള്ളില്‍ അമിത ചൂട് മൂലം മരിച്ച നാലു വയസ്സുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ദോഹയിലെ ഇന്ത്യന്‍ എംബസിയുടെയും ഖത്തറിലെ ഇന്ത്യന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷിന്റെ മകള്‍ മിന്‍സ സ്‌കൂള്‍ അടച്ചിട്ട സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ചത്.

സംഭവത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയെന്ന നാലു വയസുകാരിക്ക് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അല്‍ വക്രയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമം.

രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസ്സിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസ്സിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

Tags:    

Similar News