കൊവിഡ് രോഗികളെ കണ്ടെത്താന്‍ മസ്ജിദുല്‍ ഹറാമില്‍ കാമറകള്‍ സ്ഥാപിച്ചു

ആറുമീറ്റര്‍ അകലെ വച്ചുതന്നെ മസ്ജിദുല്‍ ഹറാമിലേയ്ക്കു പ്രവേശിക്കുന്നവരുടെ താപനില അളക്കും.

Update: 2020-11-02 17:08 GMT

ദമ്മാം: കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായി മസ്ജിദുല്‍ ഹറാമില്‍ വിവിധ കവാടങ്ങളില്‍ പ്രതേക നിരീക്ഷണകാമറകള്‍ സ്ഥാപിച്ചു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ സര്‍വീസ് പുനരാരംഭിച്ചതിനുശേഷം സൗദിയില്‍നിന്നും പുറത്തുനിന്നുമുള്ള ഉംറ തീര്‍ത്ഥാടകരെ കൂടി സ്വീകരിക്കാന്‍ ആരംഭിച്ചതോടെയാണ് കൊവിഡ് സുരക്ഷാനടപടികള്‍ വിപുലമാക്കിയത്.

ആറുമീറ്റര്‍ അകലെ വച്ചുതന്നെ മസ്ജിദുല്‍ ഹറാമിലേയ്ക്കു പ്രവേശിക്കുന്നവരുടെ താപനില അളക്കും. ഉയര്‍ന്ന താപനില സൂചിപ്പിക്കുന്നവരെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

Tags:    

Similar News