ജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് വിതരണം ആരംഭിച്ചു
ജിദ്ദ: ജിദ്ദ കേരള പൗരാവലി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡിന്റെ വിതരണം ആരംഭിച്ചു.കേരളത്തില്‍ നിന്നുള്ള 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് അലുങ്ങല്‍ ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടിക്ക് നല്‍കി പ്രിവിലേജ് കാര്‍ഡിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രിവിലേജ് കസ്റ്റമര്‍ കെയര്‍ നമ്പര്‍, പേഷ്യന്റ് അസിസ്റ്റന്‍സ്, കണ്‍സള്‍ട്ടേഷന്‍, വിവിധ പരിശോധനകള്‍, ഫര്‍മസി എന്നിവയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡിന്റെ പ്രത്യേകതയാണ്.
ജിദ്ദ കേരള പൗരവലിയുടെ വെല്‍ഫയര്‍ വിങ്ങുമായി ബന്ധപ്പെട്ട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് സ്വന്തമാക്കാനാകും. പൗരാവലി വെല്‍ഫയര്‍ വിംഗ് കണ്‍വീനര്‍ അലി തേക്കുതോട് മറ്റു വെല്‍ഫെയര്‍ അംഗങ്ങളായ ഹിഫ്‌സുറഹ്‌മാന്‍, സി എച്ച് ബഷീര്‍, അസീസ് പട്ടാമ്പി, അഹമ്മദ് ഷാനി, മസൂദ് ബാലരാമപുരം, ഫാസില്‍ തൊടുപുഴ, ജലീല്‍ കണ്ണമംഗലം, വീരാന്‍കുട്ടി കോയിസ്സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുടര്‍ന്നുള്ള ആരോഗ്യ സെമിനാറുകളും പ്രിവിലേജ് കാര്‍ഡിന്റെ വിതരണവും ഉണ്ടായിരിക്കുക.
ചടങ്ങില്‍ ആസ്തമ, അലര്‍ജി എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറിന് പ്രമുഖ പള്‍മനോളൊജിസ്റ്റ് ഡോ. അസ്ലം നേതൃത്വം നല്‍കി. പ്രവാസികള്‍ക്കിടയിലെ അലര്‍ജി അശ്രദ്ധ കാരണം മാരക രോഗങ്ങളിലേക്ക് നയിക്കുന്നതായി സെമിനാര്‍ വിലയിരുത്തി.സൗഹൃദ രോഗ പരിചരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ വിദ്യാഭ്യാസവും ആതുര സേവന സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജിദ്ദയിലെ പ്രവാസികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ കേരള പൗരാവലി ഇത്തരം ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് .
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ ജലീല്‍ അലുങ്ങല്‍, അബ്ദുല്‍ സലാം, നസ്രിയ, തസ്‌ലിം, ജോമോള്‍ ജോണ്‍, നിസാം, സമീര്‍, ഷഫീഖ്, ഹനീഫ, കുഞ്ഞാലി, ജാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.സലാഹ് കാരാടന്‍, നവാസ് തങ്ങള്‍, നസീര്‍ വാവാ ക്കുഞ്ഞു, അബ്ദുല്‍ ഖാദര്‍ ആലുവ, നാസര്‍ ചാവക്കാട്, ഷമീര്‍ നദ്വി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റാഫി ബീമാപള്ളി അവതാരകനായിരുന്നു.
തുടര്‍ന്നു നടന്ന സാംസ്‌കാരിക പരിപാടിയില്‍ മിര്‍സാ ഷരീഫ്, സോഫിയ സുനില്‍, ബാദുഷ മഞ്ചേരി, റാഫി ആലുവ, മുംതാസ് അബ്ദുറഹ്‌മാന്‍, അഫ്ര സബിന്‍ റാഫി, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.