ജീവിത രഹസ്യങ്ങളുടെ അനുഭൂതി പകരുന്ന 'അല്‍ ഹുദാ എക്‌സ്‌പോ 2025' ന് ജിദ്ദയില്‍ തുടക്കമായി

Update: 2025-01-09 16:38 GMT

ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ മദ്‌റസയുടെ മുപ്പത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അല്‍ ഹുദാ എക്‌സ്‌പോ മനുഷ്യ ജീവിത രഹസ്യങ്ങളുടെ അനുഭൂതി പകരും. ഇന്ന് വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് ആരംഭിച്ച എക്‌സ്‌പോ വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകര്‍ക്ക് കണ്ടും കേട്ടും ഇതുവരെ പകര്‍ന്നിട്ടില്ലാത്ത വിവരങ്ങള്‍ സ്വയത്തമാക്കാന്‍ അവസരമൊരുക്കും.

എക്കോ എക്‌സ്‌പോ, ഹ്യൂമന്‍ മിറാക്ള്‍, ഗോള്‍ഡന്‍ ഏജ്, ദി ലൈഫ് എക്‌സ്‌പോ, ഖുര്‍ആന്‍ മിറാക്ള്‍സ്, കാഴ്ച്ച, ആസ്‌ട്രോണമി, ഫണ്‍ഫെസ്റ്റ് ഗെയിം സോണ്‍ എന്നീ വിത്യസ്ത പഠന വിനോദ വിഷയങ്ങള്‍ അല്‍ ഹുദ എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കീട്ടുണ്ട്.

ഷെയ്ഖ് മുഹമ്മദ് മറസൂഖ് അല്‍ ആരിഥി, ഹമ്മദ് മഹമൂദ് അല്‍ ശിമംമ്‌റി എന്നിവര്‍ ചേര്‍ന്ന് എക്‌സ്‌പോ ഉത്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെയും അല്‍ ഹുദാ മദ്രസയുടെയും ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുറമെ ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും ഉദ്്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.





Tags:    

Similar News