ബഹ്റൈന്‍: കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍. എസ്. എസ്. ബഹ്റൈന്‍), വ്യാഴാഴ്ച്ച ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു. കെ. എസ്. സി. എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്തു. സാമൂഹിക മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോക്ടര്‍ ബാബു രാമചന്ദ്രന്‍ ഭദ്രദീപം കൊളുത്തി മുഖ്യ പ്രഭാഷണം നടത്തി. മന്നത്തു പദ്മനാഭന്‍, സാര്‍വത്രിക ചിന്തകളുടേയും, സമഗ്രസേവനത്തിന്റെയും പ്രതീകം ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മന്നത്തു പദ്മനാഭന്റെ വീക്ഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തെ മാത്രം ഉദ്ധരിക്കുന്നതിന് വേണ്ടി ആയിരുന്നില്ല. എന്നാല്‍ മുഴുവന്‍ മനുഷ്യ രാശിയുടേയും സാമൂഹിക മാനവികതയുടേയും പോരാളി ആയിരുന്നു എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രസിദ്ധ കലാകാരനും, ചിത്രകാരനുമായ സന്തോഷ് പോരുവഴി, ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു. പുതിയതായി അനാച്ഛാദനം ചെയ്ത മന്നത്തു പദ്മനാഭന്റെ എണ്ണഛായാചിത്രം വരയ്ക്കാനുള്ള അവസരം കിട്ടിയത് തന്റെ ജീവിതത്തിലെ അതുല്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. കെ. എസ്. സി. എയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദിച്ച അദ്ദേഹം മുന്‍പോട്ടുള്ള പ്രവര്‍ത്തങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു.
കെ എസ് സി എ യുടെ പ്രവര്‍ത്തന രീതികള്‍, വീക്ഷണങ്ങള്‍, മുന്‍പോട്ടുള്ള പ്രവര്‍ത്തന ഉദ്ദേശങ്ങള്‍, ഇന്നത്തെ സമൂഹത്തിന് മന്നത്തു പദ്മനാഭന്‍ നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍ ഉള്‍പ്പടെ അദേഹത്തിന്റെ വീക്ഷണങ്ങളും കെ. എസ്. സി. എ.-യുടെ സേവനമനോഭാവവും, സാമൂഹിക പരിഷ്‌ക്കരണത്തില്‍ അതിന്റെ പങ്കും വിശദീകരിച്ച പ്രസിഡന്റ്, രാജേഷ് നമ്പ്യാര്‍, മന്നം നല്കിയ ദീപശിഖകള്‍ നമ്മെ എന്നും മുന്നോട്ടു നയിക്കും എന്നും പറഞ്ഞു.
ബഹ്‌റിനില്‍ ഇപ്പോഴുള്ള കെ. എസ്. സി. എ. സ്ഥാപക അംഗങ്ങളായ പി ജി. സുകുമാരന്‍ നായര്‍, എസ്. എം. പിള്ള, ദേവദാസന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഭാരത കേസരി മന്നത്തു പദ്മനാഭന്റെ പുതിയ ഛായാചിത്രം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ഭരണസമിതി അവരെ ആദരിക്കുകയും ചെയ്തു. കെ. എസ്. സി. എക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം നല്‍കിയ വേണു നായര്‍, ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, മോഹന്‍ നൂറനാട് എന്നിവരേയും ആദരിച്ചു.
വൈസ് പ്രസിഡന്റ്, അനില്‍ യു. കെ പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി, മനോജ് പി, മെമ്പര്‍ഷിപ് സെക്രട്ടറി, അനൂപ് പിള്ള, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി, സുജിത്, ഇന്റെര്‍ണല്‍ ഓഡിറ്റര്‍, അജേഷ് നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.