ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ചു; ടൂറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പോലിസ്

Update: 2025-01-05 07:38 GMT

ദുബായ്: ദുബായില്‍ മുസ്ലിം യുവതി ഹിജാബും നിഖാബും ധരിച്ചതിനെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത രണ്ടു പശ്ചാത്യ വനിതാ ടൂറിസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ദുബായ് പോലിസ്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ദുബായ് പോലിസ് അറിയിച്ചു. ദുബായില്‍ കഴിയുന്ന മുഴുവന്‍ വിദേശികളും ദുബായിലേക്ക് വരുന്ന സന്ദര്‍ശകരും പ്രാദേശിക സമൂഹത്തിന്റെ സംസ്‌കാരങ്ങളും ആചാരങ്ങളും മാനിക്കണമെന്ന് ദുബായ് പോലിസ് കര്‍ശനമായി ആവശ്യപ്പെട്ടു.

നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ദുബായ് പോലിസ് അറിയിച്ചു. ദുബായില്‍ കഴിയുന്ന മുഴുവന്‍ വിദേശികളും ദുബായിലേക്ക് വരുന്ന സന്ദര്‍ശകരും പ്രാദേശിക സമൂഹത്തിന്റെ സംസ്‌കാരങ്ങളും ആചാരങ്ങളും മാനിക്കണമെന്ന് ദുബായ് പോലിസ് കര്‍ശനമായി ആവശ്യപ്പെട്ടു.

നിയമപരമായി അനുവദനീയമല്ലാത്ത സാഹചര്യങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ എടുക്കുന്നതും അവയുടെ കോപ്പിയെടുക്കുന്നതും സൂക്ഷിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്ക് ആറു മാസത്തില്‍ കുറയാത്ത തടവു ശിക്ഷയും ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.


ഹിജാബിനെയും മുഖാവരണത്തെയും ആംഗ്യങ്ങളിലൂടെയും വാചകങ്ങളിലൂടെയും ഇരുവരും പരിഹസിക്കുകയും യുവതിയെ കളിയാക്കി ചിരിക്കുകയും ചെയ്തു.ടൂറിസ്റ്റുകളുടെ പെരുമാറ്റം സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും നിയമ ലംഘനത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. പശ്ചാത്യ ടൂറിസ്റ്റുകളുടെ അനുചിതമായ പെരുമാറ്റത്തെ കുറിച്ച് എക്സ് പ്ലാറ്റ്ഫോം ഉപയോക്താക്കളില്‍ ഒരാള്‍, ഇവര്‍ പങ്കുവെച്ച വീഡിയോ സഹിതം ദുബായ് പോലിസില്‍ പരാതിപ്പെട്ടു.

Tags:    

Similar News