ദുബയില്‍ കോവിഡ് നിയമം ലംഘിച്ച് പാര്‍ട്ടി യുവതിക്ക് 10,000 ദിര്‍ഹം പിഴ
കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വീട്ടില്‍ സുഹൃത്തുക്കളെ വിളിച്ച് മ്യൂസിക്ക്് പാര്‍ട്ടി നടത്തിയ വിദേശി യുവതിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയതായി ദുബയ് പോലീസ് അറിയിച്ചു.
ദുബയ്: കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വീട്ടില്‍ സുഹൃത്തുക്കളെ വിളിച്ച് മ്യൂസിക്ക്് പാര്‍ട്ടി നടത്തിയ വിദേശി യുവതിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തിയതായി ദുബയ് പോലീസ് അറിയിച്ചു. സാമൂഹിക അകലം പാലിക്കാതെയും മുഖാവരം ധരിക്കാതെയും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റും അംഗങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത് ഈ വിദേശ വനിതയായിരുന്നുവെന്ന് ദുബയ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് വ്യക്തമാക്കി. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ പൊതുജനങ്ങളും പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.