കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം പിഴ
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബയ് പോലീസ്.
ദുബയ്: കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബയ് പോലീസ്. ആഡംബര ബോട്ടില്‍ 25 പേരെ കൂട്ടിയാണ് പൈലറ്റ് പാര്‍ട്ടി നടത്തിയിരുന്നത്. മുഖാവരണം അണിയാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. 5 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കാണ് ദുബയില്‍ നിലവില്‍ അനുമതി ഉള്ളത്. പങ്കെടുക്കുന്നവര്‍ സാമൂഹിക അകലവും മാസ്‌കും ധരിക്കുകയും വേണം. പൈലറ്റും സംഘവും നടത്തിയ പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.