സിജി സ്പീക്കേഴ്‌സ് ഫോറം - മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു

Update: 2025-01-03 15:22 GMT

ബഹ്റൈന്‍: പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ ഡെവലപ്‌മെന്റ് പരിശീലന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ മിറ ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ബഹ്റൈന്‍ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിജി-സ്പീക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കെ-സിറ്റിയില്‍ നടന്ന സംഗമം പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ ദീപാ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിജി ബഹ്റൈന്‍ ചെയര്‍മാന്‍ യൂസുഫ് അലി അദ്ധ്യക്ഷനായ സംഗമത്തിന് പ്രസംഗ പരിശീലനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു.

സിജി ഇന്റര്‍നാഷണല്‍ അംഗം ഷിബു പത്തനംതിട്ട സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു. പ്രസംഗ പരിശീലനത്തിന്റെ ചീഫ് മെന്ററായ ഇ എ സലിം സിലബസ് അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പരിശീലന ക്ലാസുകളെയും ഉദേശലക്ഷ്യങ്ങളെ കുറിച്ച് സഹ പരിശീലകന്‍ നിസാര്‍ കൊല്ലം സംസാരിച്ചു. സിജി മെമ്പറും പ്രസംഗ പഠിതാവുമായ സജീര്‍ ചടങ്ങിനു നന്ദി അറിയിച്ചു.







Similar News