മസ്‌കറ്റ്: ഒമാനിലെ പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളില്‍ ഒന്നായ ഗുബ്രയിലെ പ്രവാസികള്‍ ചേര്‍ന്നു കൊണ്ട് 'ഗുബ്ര പ്രവാസി കൂട്ടായ്മ' എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.കൂട്ടായ്മയുടെ ലോഗോ പുരുഷോത്തം കാഞ്ചി റീജിയണല്‍ മാനേജര്‍ ഷാജഹാന്‍ ഹസനും യുണൈറ്റഡ് കാര്‍ഗോ എംഡി നിയാസ് അബ്ദുല്‍ ഖാദറും ചേര്‍ന്ന് പ്രകാശനം ചെയ്തു. അപൂര്‍വ്വ മാരകരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനി 9 വയസ്സുകാരി പെണ്‍കുട്ടിക്ക് വേണ്ടി കൂട്ടായ്മ സ്വരൂപിച്ച സഹായവും കൈമാറി.
പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയ്ക്ക് കീഴില്‍ ആസൂത്രണം ചെയ്യുന്നതായി അംഗങ്ങള്‍ അറിയിച്ചു.പ്രതേക കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാതെ എല്ലാവരും ഇവിടെ തുല്യര്‍ എന്ന ആശയത്തിലായിരിക്കും കൂട്ടായ്മയുടെ പ്രവര്‍ത്തനം. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ ജില്ലാപരമോ ആയ സ്ഥാപിത താല്പര്യങ്ങല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയെ കുറിച്ച് കൂടുതല്‍ അറിയാനും, അംഗങ്ങള്‍ ആകാനും 92672332 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.