ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ 'ബ്രെഡ്എക്‌സ്' ആസ്ഥാനം തീപിടുത്തത്തില്‍ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അറ്റ്‌ലാന്റിക് തീരത്തെ സംസ്ഥാനമായ ഡെലവെയറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തില്‍ കമ്പനിയുടെ രണ്ട് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതായി 'ബ്രെഡ്എക്‌സ്' സ്ഥാപകനും സി ഇ ഒയുമായ എഞ്ചിനീയര്‍ നയീഫ് ഹല്‍വാന്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമായതായി അദ്ദേഹം വെളിപ്പെടുത്തി.