പടക്കശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം

Update: 2025-03-10 11:19 GMT
പടക്കശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗര്‍വയിലെ പടക്കശാലയ്ക്ക് തീപിടിച്ചു. അഞ്ച് പേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. ഗര്‍വ ഡെപ്യൂട്ടി കമ്മീഷണര്‍ ശേഖര്‍ ജമുവാര്‍ പറയുന്നതനുസരിച്ച്, കടയ്ക്ക് പുറത്ത് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു, തീ പടര്‍ന്നപ്പോള്‍ കുട്ടികളും കടയുടമയും പരിഭ്രാന്തരായി അകത്തേക്ക് ഓടി, കടയിലെ ജീവനക്കാരും സ്ഥലത്തെത്തി.

ശ്വാസംമുട്ടല്‍ മൂലമാണ് അഞ്ച് പേര്‍ മരിച്ചതെന്നാണ് നിഗമനം. പോലിസ് സംഘം സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.




Tags:    

Similar News