എയര്‍ ഇന്ത്യ ദുബയ്-കൊച്ചി സര്‍വ്വീസ് മുടങ്ങി യാത്രക്കാര്‍ അനിശ്ചിതത്തില്‍
ദുബയില്‍ നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനിശ്ചിതാവസ്ഥയില്‍ കുടുങ്ങി. വിമാനത്തില്‍ കയറിയിരുന്ന യാത്രക്കാരെ സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.
ദുബയ്: ദുബയില്‍ നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനിശ്ചിതാവസ്ഥയില്‍ കുടുങ്ങി. വിമാനത്തില്‍ കയറിയിരുന്ന യാത്രക്കാരെ സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. എഐ 934 വിമാനമാണ് സര്‍വ്വീസ് റദ്ദാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിക്കുന്നില്ലെന്ന് ഈ വിമാനത്തില്‍ നാട്ടിലേക്ക് 10 ദിവസത്തിന് പോകുന്ന തൃശ്ശൂര്‍ ഇരിങ്ങാലക്കുടെ സ്വദേശി ഹരി സുകുമാരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി ഓഫീസര്‍മാരടക്കം ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. അടിയന്തിരാവശ്യത്തിന് നാട്ടില്‍ പോകുന്ന ഏതാനും പേര്‍ക്ക് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. മറ്റുള്ള യാത്രക്കാര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശനം പരിഹരിച്ച് വിമാനം എപ്പോള്‍ പുറപ്പെടും എന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് എയര്‍ ഇന്നത വക്താവും പറഞ്ഞു.