ജനുവരി 3 മുതല്‍ ദുബൈ എമിഗ്രേഷന്‍ - പ്രധാന ഓഫിസിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം
ദുബൈ: 2021 ജനുവരി 3 മുതല്‍ അല്‍ ജഫ്‌ലിയയിലുള്ള ദുബൈ എമിഗ്രേഷന്റെ മുഖ്യ കാര്യാലയത്തിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 7.30 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ജനുവരി 3 മുതലുള്ള പുതുക്കിയ സമയക്രമമെന്ന് ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.രാത്രി 8 മണിവരെയാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് .എന്നാല്‍ ജിഡിആര്‍എ- ദുബൈയുടെ
സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും,വെബ്‌സൈറ്റ് മുഖനെയും 24 മണിക്കൂറും ഉപഭോക്തൃകള്‍ക്ക് സേവനങ്ങള്‍ തേടാമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം തന്നെ ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ട് മൂന്നിനുള്ള കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ നിന്ന് ആഴ്ചയില്‍ മുഴുവന്‍ സമയവും സേവനം ലഭിക്കുന്നതാണ്
വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഓര്‍മ്മപ്പെടുത്തി. ഇത് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കും. സ്മാര്‍ട്ട് ഇടപാടുകള്‍ ഉപഭോക്തൃകളുടെ സമയവും, പ്രയത്‌നവും സംരക്ഷിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കുടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ്.
ദുബൈ എമിഗ്രേഷന്റെ പ്രധാന ഓഫീസിന്റെ സമയമാറ്റം അറിയിച്ചു കൊണ്ട് വകുപ്പ് പുറത്തിറക്കിയ ബ്രോഷർ