അരോമ ഗ്രൂപ്പ് മേധാവി പികെ സജീവിന് ഗോള്‍ഡ് കാര്‍ഡ് വിസ

മുന്‍ നിര പ്രവാസി സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും യു.എ.ഇയില്‍ ദീര്‍ഘകാല താമസത്തിന് അവസരമൊരുക്കി യു.എ.ഇ നടപ്പില്‍ വരുത്തിയ ഗോള്‍ഡ് കാര്‍ഡ് വിസക്ക് മലയാളിയും അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിംങ്‌കോണ്‍ട്രാക്ടിംങ് കമ്പനി മേധാവിയുമായ പി.കെ. സജീവ് അര്‍ഹനായി.

Update: 2019-07-23 10:41 GMT

ദുബയ്: മുന്‍ നിര പ്രവാസി സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും യു.എ.ഇയില്‍ ദീര്‍ഘകാല താമസത്തിന് അവസരമൊരുക്കി യു.എ.ഇ നടപ്പില്‍ വരുത്തിയ ഗോള്‍ഡ് കാര്‍ഡ് വിസക്ക് മലയാളിയും അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിംങ്‌കോണ്‍ട്രാക്ടിംങ് കമ്പനി മേധാവിയുമായ പി.കെ. സജീവ് അര്‍ഹനായി. മികച്ച തൊഴിലാളി സൗഹൃദനയങ്ങള്‍ക്ക് അംഗീകാരമായി മൂന്നു വര്‍ഷം തുടര്‍ച്ചയായി തഖ്ദീര്‍ അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിനൊപ്പം നാലായിരത്തിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. യു.എ.ഇക്കു പുറമെ യു.കെ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും അരോമ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. നിര്‍മാണമേഖലക്കു പുറമെ ഹോസ്പിറ്റാലിറ്റി രംഗത്തും കാര്‍ഷിക മേഖലയിലും റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലും സജീവമായ പി.കെ. സജീവ് ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

കൂടുതല്‍ മികവുറ്റ ഭാവിയാണ് ദുബയിയെ കാത്തിരിക്കുന്നതെന്നും 2020 എക്‌സ്‌പോയുടെ ആതിഥേയര്‍ എന്ന നിലയില്‍ ലോകത്തെിന്റെ നെറുകയിലാണ് നാടിന്റെ സ്ഥാനമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ഈ കുതിപ്പിന്റെ പാതയില്‍ പ്രവാസി സമൂഹത്തെ ചേര്‍ത്തു നിര്‍ത്താന്‍ യു.എ.ഇ ഭരണകൂടം പുലര്‍ത്തുന്ന താല്‍പര്യത്തിന് നന്ദി അറിയിച്ചു. ദുബൈ ഇമിഗ്രേഷന്‍ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ ഉമര്‍ മത്താര്‍ ഖമീസ് അല്‍ മസീനയില്‍ നിന്ന് അദ്ദേഹം ഗോള്‍ഡന്‍ കാര്‍ഡ് വിസ ഏറ്റുവാങ്ങി. 

Tags:    

Similar News