അര്‍ബുദ രോഗിയായ പ്രവാസിക്ക് തുണയായി ദുബയ് കെഎംസിസി

Update: 2020-05-17 16:59 GMT

ദുബയ്: ഇന്ത്യന്‍ എംബസിയുടെ യാത്രാനുമതി ലഭിച്ചിട്ടും നാട്ടില്‍ പോവാനാവാതെ അബൂദബിയില്‍ കുടുങ്ങിയ അര്‍ബുദ രോഗിക്ക് ദുബയ് കെഎംസിസി ഇടുക്കി ജില്ലാ കമ്മിറ്റി തുണയായി. ഇടുക്കി സ്വദേശി മുഹമ്മദിനാണ് ദുബയ് കെഎംസിസി ഇടുക്കി ജില്ലാ കമ്മറ്റി യാത്രയ്ക്കുള്ള ടിക്കറ്റ് കൈമാറിയത്. ഇടുക്കി ജില്ലാ കെഎംസിസി കൊവിഡ് 19 റിലീഫ് സെല്‍ ചെയര്‍മാന്‍ സല്‍മാന്‍ മണപ്പാടന്‍ ടിക്കറ്റ് കൈമാറി. ഇന്ന് വൈകീട്ടത്തെ കൊച്ചി-ദുബയ് വിമാനത്തില്‍ മുഹമ്മദ് നാട്ടിലെത്തി. ദുബയ് കെഎംസിസി ഇടുക്കി ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് നിസാം, ജനറല്‍ സെക്രട്ടറി സൈദാലി കൊറത് സംബന്ധിച്ചു.


Tags:    

Similar News