കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ദുബയ് മുനിസിപ്പാലിറ്റി ഏഴ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു
ഒരു സലൂണ്‍, ഷോപ്പിങ് മാളിലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്‌മോക്കിങ് ഏരിയകള്‍, ഒരു റസ്‌റ്റോറന്റ് എന്നിവയാണ് അടച്ചുപൂട്ടിച്ചത്. കൂടാതെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ദുബയ്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ദുബയ് മുനിസിപ്പാലിറ്റി. ഒരു സലൂണ്‍, ഷോപ്പിങ് മാളിലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്‌മോക്കിങ് ഏരിയകള്‍, ഒരു റസ്‌റ്റോറന്റ് എന്നിവയാണ് അടച്ചുപൂട്ടിച്ചത്. കൂടാതെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
2488 സ്ഥാപനങ്ങളില്‍ ഇതിനോടകം പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഇവയില്‍ 48 ഇടങ്ങളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 96 ശതമാനം സ്ഥാപനങ്ങളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തി. നിരന്തര പരിശോധനകള്‍ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ദുബയ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബയ് ഇക്കണോമി അടക്കമുള്ള മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും വ്യാപക പരിശോധന നടത്തുന്നുണ്ട്.