പൂക്കള്‍ കൊണ്ട് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അലങ്കരിക്കുന്നത് ദുബയില്‍ നിരോധിച്ചു
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആകര്‍ഷമാക്കുന്നതിനായി പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിന് ദുബയ് മുനിസിപ്പാലിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ഭക്ഷ്യ സുരക്ഷാ സമിതിയുടെ ദേശീയ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുബയ് മുനിസിപ്പാലിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ദുബയ്: ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആകര്‍ഷമാക്കുന്നതിനായി പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിന് ദുബയ് മുനിസിപ്പാലിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ഭക്ഷ്യ സുരക്ഷാ സമിതിയുടെ ദേശീയ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുബയ് മുനിസിപ്പാലിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൊതു ജദനങ്ങള്‍ കഴിക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ സുരക്ഷയും ശുചിത്വവും ഗുണനിലവാരവും ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് ഈ നടപടിയെന്ന് ദുബയ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇക്കഴിഞ്ഞ 14 ന് പ്രാവര്‍ത്തികമായ ഈ നിയമം എല്ലാ ഭക്ഷ്യ വില്‍പ്പന വിതരണ സ്ഥാപനങ്ങളും പാലിക്കണമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.