സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായി എട്ട് പേര്‍ ജനവിധി തേടുന്നു

Update: 2020-12-06 15:54 GMT
അഹമ്മദ് യൂസുഫ്


ദമ്മാം: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇക്കുറി നിരവധി പ്രവാസികളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള മത്സരത്തില്‍ രംഗത്തുള്ളത്. പ്രവാസികളെ ബാധിച്ച തൊഴില്‍ പ്രശ്‌നങ്ങളും കൊവിഡ് പരീക്ഷണങ്ങളും മൂലം നാടു പിടിച്ച ആയിരക്കണക്കിന് പ്രവാസികളില്‍ പലരും ഇവിടുത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്നു കൊണ്ടുതന്നെ ആവുംവിധം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായവരാണ്.

കൊറോണ മഹാമാരിക്കിടയില്‍ നാട്ടില്‍ നില്‍ക്കേണ്ടിവരികയും പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിലും പ്രാദേശികമായ വിവിധ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെട്ടും ജനമനസ്സറിഞ്ഞവരുമാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. ഇത്തവണ 'വിവേചനമില്ലാത്ത വികസനത്തിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വന്‍ മുന്നേറ്റം നടത്തിയിട്ടുള്ള എസ്.ഡി.പി.ഐയുടെ സാന്നിധ്യം ഇരുമുന്നണികളെയും സമ്മര്‍ദ്ദത്തിലാക്കുംബോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ എസ്.ഡി.പി.ഐയുടെ കണ്ണട ചിഹ്നത്തില്‍ മത്സരിക്കാന്‍ സാമുഹ്യ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകത്തെ പ്രതിനിധീകരിച്ച് കന്നിയങ്കത്തിനിറങ്ങിയിരിക്കുന്നത് 8 പേരാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് പന്തീരാങ്കാവ് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ഹുസൈന്‍ മണക്കടവ്,

മലപ്പുറം ജില്ലയിലെ ആനക്കയം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന അബ്ദുല്‍ സലാം അറക്കല്‍, കണ്ണൂര്‍ നാറാത്ത് പഞ്ചായത്ത് 14ആം വാര്‍ഡിലേക്ക് മത്സരിക്കുന്ന എം.ടി ഹനീഫ, നാറാത്ത് 17ആം വാര്‍ഡിലേക്ക് മത്സരിക്കുന്ന കെ.കെ അബ്ദുല്ല, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഗവ.കേളേജ് ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ഇബ്രാഹിം വണ്ടാനം, മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന പുളിക്കാടന്‍ റഫീഖ്, പാലക്കാട് തൃക്കടീരി ഗ്രാമ പഞ്ചായത്ത് 8ആം വാഡില്‍ നിന്നും മത്സരിക്കുന്ന അന്‍സാര്‍ അഹമ്മദ്, പാലക്കാട് ഇലകമണ്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ കളിയിക്കല്‍ നിന്നും ജനവിധി തേടുന്ന ഹുസൈന്‍ എന്നിവരാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ത്തെ പ്രതിനിധീകരിച്ച് കിഴക്കന്‍ പ്രവിശ്യ യില്‍ നിന്നും ജനവിധി തേടുന്ന പ്രവാസികള്‍.




Similar News