അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി

Update: 2020-08-02 10:38 GMT

ജുബൈല്‍: 18 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്ന അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി. ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ സെക്രട്ടറി സജീദ് പാങ്ങോട് അധ്യക്ഷത വഹിച്ചു. ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ ഉപഹാരം നല്‍കി. റീജ്യനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി, കുഞ്ഞിക്കോയ താനൂര്‍, അബ്ദുര്‍റഹീം വടകര, ഷറഫുദ്ദീന്‍ ചങ്ങരംകുളം സംബന്ധിച്ചു.

Farewell to Ashraf Mepayur

Tags:    

Similar News