പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹബീറ ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി
ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയും ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ്(ജിജിഐ) വനിതാ വിഭാഗം ജോയിന്റ് കണ്‍വീനറുമായ ഹബീറയ്ക്ക് ജിജിഐ യാത്രയയപ്പ് നല്‍കി. പതിറ്റാണ്ടിലേറെ കാലം ജിദ്ദയില്‍ അധ്യാപന-സാമൂഹിക സേവന-കലാ-സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ഹബീറ ടീച്ചര്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ഡോ. ഇസ്മായില്‍ മരിതേരി, ഹസന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, നൗഫല്‍ പാലക്കോത്ത്, അരുവി മോങ്ങം, മന്‍സൂര്‍ സി ടി, ശബ്‌ന കബീര്‍ സംസാരിച്ചു.
പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ കൈമുതലാക്കി നാട്ടിലും സാമൂഹിക സേവന രംഗത്ത് സജീവമാകുമെന്ന് വയനാട് വൈത്തിരി സ്വദേശിനിയായ ഹബീറ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജിജിഐയുടെ ഉപഹാരം വൈസ് പ്രസിഡന്റ് ഇസ്ഹാഖ് പൂണ്ടോളി സമ്മാനിച്ചു. സൂം യാത്രയയപ്പ് സെഷനില്‍ ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, വനിതാ വിങ് ജോയിന്റ് കണ്‍വീനര്‍ റഹ്മത്ത് ബീഗം, ഇബ്രാഹീം ശംനാട് സംസാരിച്ചു.