ജനിതകമാറ്റം സംഭവിച്ച നാല് കൊവിഡ് രോഗികള്‍ ഒമാനില്‍
സംശയിക്കുന്ന രോഗികളെക്കുറിച്ചും വൈറസ് ബാധയെക്കുറിച്ചും കൂടുതല്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ സൈദി വ്യക്തമാക്കി.
മസ്‌കത്ത്: ജനിതകമാറ്റം സംഭവിച്ച മാരകമായ കൊവിഡ് വൈറസ് നാല് കേസുകള്‍ ഒമാനിലെത്തിയതായി സംശയിക്കുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംശയിക്കുന്ന രോഗികളെക്കുറിച്ചും വൈറസ് ബാധയെക്കുറിച്ചും കൂടുതല്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ സൈദി വ്യക്തമാക്കി.
ജനിതമാറ്റം സംഭവിച്ച വൈറസ് ആദ്യമായി കണ്ടെത്തിയ യുകെയില്‍നിന്നും എത്തിയ നാല് യാത്രക്കാര്‍ക്കാണ് പുതിയ വൈറസ് ബാധ കണ്ടെത്തിയതായി സംശയിക്കുന്നത്. പൗരന്‍മാരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് രാജ്യത്തേക്കും പുറത്തേയ്ക്കുമുള്ള എല്ലാ അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്. സാഹചര്യം നിരീക്ഷണം നടത്തി ആവശ്യമാണങ്കില്‍ ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.