'ഫ്രറ്റേണിറ്റി ഫെസ്റ്റ്- 2019': കിഴക്കന്‍ പ്രവിശ്യയിലെ ആഘോഷപരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും

വൈകീട്ട് 4 മണിക്ക് ദമ്മാം നാബിയ റോമാ സ്റ്റേഡിയത്തില്‍ 16 ടീമുകള്‍ പങ്കെടുക്കുന്ന വടംവലിയും അല്‍ ഹസയില്‍ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റോടും കൂടിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക.

Update: 2019-01-17 07:38 GMT

ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 'സൗഹൃദം ആഘോഷിക്കൂ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ കിഴക്കന്‍ പ്രവിശ്യയിലെ ആഘോഷപരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും. വൈകീട്ട് 4 മണിക്ക് ദമ്മാം നാബിയ റോമാ സ്റ്റേഡിയത്തില്‍ 16 ടീമുകള്‍ പങ്കെടുക്കുന്ന വടംവലിയും അല്‍ ഹസയില്‍ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റോടും കൂടിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാവുക. കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന പട്ടണങ്ങളായ ദമ്മാം, ഖോബാര്‍, ടൊയോട്ട, ജുബൈല്‍, അല്‍ ഹസ, ഖഫ്ജി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 6 പ്രാദേശിക പരിപാടികള്‍ അരങ്ങേറും.

ഫെബ്രുവരി 22 നു ജുബൈലില്‍ നടക്കുന്ന മെഗാ പരിപാടിയോടെയായിരിക്കും കിഴക്കന്‍ പ്രവിശ്യയിലെ ഫ്രറ്റേണിറ്റി ഫെസ്റ്റ് ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിക്കുക. ആഘോഷത്തിന്റെ ഭാഗമായി കലാ, കായിക, സാഹിത്യരംഗങ്ങളില്‍ വിപുലമായ മല്‍സരപരിപാടികളും മറ്റ് ആസ്വാദ്യപരിപാടികളുമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പ്രവാസി സമൂഹത്തിനിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് പലവിധ പിരിമുറുക്കങ്ങളില്‍നിന്നും മുക്തമാവുന്നതിനും ആരോഗ്യകരമായ ജീവിതത്തിന്റെ ആവശ്യകത പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഫെസ്റ്റ് പരിപാടികള്‍ കാരണമാകുമെന്ന് ഭാരവാഹികളായ മൂസക്കുട്ടി കുന്നേക്കാടന്‍, അബ്ദുല്ലാ കുറ്റിയാടി, അബ്ദുസ്സലാം പേരാമ്പ്ര എന്നിവര്‍ അറിയിച്ചു.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പുരുഷന്‍മാര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുങ്ങുന്നത്. വടംവലി, ക്രിക്കറ്റ് ടൂര്‍ണമന്റ്, ചെസ്സ്, ഫുട്ബോള്‍, പ്രബന്ധരചന, മാപ്പിളപ്പാട്ട്, ഖിറാഅത്ത്, പായസം തയ്യാറാക്കല്‍ തുടങ്ങിയ മല്‍സരങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പങ്കെടുക്കാം. പരിപാടിയുടെ വിജയത്തിനായി 50 അംഗ സ്വാഗതസംഘം കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 0556051241, 0569607750(ദമ്മാം), 0568905224, 0502959839(ടൊയോട്ട), 0558638795, 0583224399 (ഖോബാര്‍), 0546742260(ജുബൈല്‍), 0567991677, 0503769513 (അല്‍ ഹസ), 0509517610 (ഖഫ്ജി) നമ്പരുകളില്‍ ബന്ധപ്പെടാം.


Tags:    

Similar News