മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

Update: 2021-06-25 02:11 GMT

ദുബയ്: മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബയിലെ ഡോ. ജസ്‌നാസ് ആയൂര്‍വേദ ക്ലിനിക്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസ്‌ന ജമാലിനാണ് ദുബയ് ജിഡിആര്‍എഫ്എ അധികൃതര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. വിദേശത്ത് ആയുര്‍വേദ ചികില്‍സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‌ന പറഞ്ഞു. ദുബയിലെ ആര്‍ക്കിടെക്ട് തൃശൂര്‍ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്.

    തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ജസ്‌ന 12 വര്‍ഷത്തിലേറെയായി ദുബയില്‍ ആയൂര്‍വേദ ചികില്‍സാ രംഗത്ത് സജീവമാണ്. തൃശൂര്‍ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലില്‍ ജമാലൂദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കള്‍: അല്‍ത്താഫ്, അല്‍ഫാസ്, അലിഫ്‌ന കുല്‍സും. വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് യുഎഇ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

Golden visa for Malayalee woman Ayurvedic doctor from UAE

Tags:    

Similar News